HOME
DETAILS
MAL
അഴിത്തല, തൈക്കടപ്പുറം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍
ADVERTISEMENT
backup
April 28 2017 | 22:04 PM
നീലേശ്വരം: അഴിത്തല, തൈക്കടപ്പുറം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍. ഇവിടങ്ങളില്‍ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതാണു വറുതിക്കു കാരണം. ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലായത്. പല ദിവസങ്ങളിലും വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണെന്നു തൊഴിലാളികള്‍ പറയുന്നു.
പുഴകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിയതാണു മത്സ്യലഭ്യത കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. പ്ലാസ്റ്റിക്കുകള്‍ കുമിഞ്ഞുകൂടുന്നതു കാരണം മത്സ്യങ്ങള്‍ക്കു മുട്ടയിടാനുള്ള സൗകര്യങ്ങള്‍ ഇല്ലാതാവുകയും ഇട്ട മുട്ട നശിച്ചു പോവുകയും ചെയ്യുകയാണത്രേ. വറുതിയിലായ തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായമെത്തിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."