ഉ.കൊറിയയില്‍ ആഗ്രഹം നയതന്ത്രപരിഹാരം പക്ഷെ, ആക്രമണം അനിവാര്യം: ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിലും സൈനിക നടപടി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
നയതന്ത്രപരിഹാരം വളരെയേറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു. റോയിട്ടേഴ്‌സിനു വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഉത്തര കൊറിയന്‍ പ്രശ്‌നത്തിലെ നിലപാട് വ്യക്തമാക്കിയത്. പ്രസിഡന്റായി ചുമതലയേറ്റ് 100 ദിവസം പൂര്‍ത്തിയാകുന്നതിന്റെ മുന്നോടിയായാണ് ട്രംപ് അഭിമുഖം നല്‍കിയത്.
ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറെടുത്ത ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിനെ ഏറ്റവും നല്ല മനുഷ്യന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം രാജ്യത്തെ സ്‌നേഹിക്കുന്നയാളാണെന്നും ട്രംപ് പറഞ്ഞു.
കിം ജോങ് ഉന്നിന് ചെറു പ്രായത്തില്‍ ഉത്തര കൊറിയയുടെ ചുമതല ഏറ്റെടുക്കുന്നത് വളരെ ദുഷ്‌കരമാണ്. നേരത്തെ വന്ന യു.എസ് പ്രസിഡന്റുമാര്‍ ഉത്തര കൊറിയന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പലതവണ ശ്രമിച്ചവരാണ്.
തന്റെ സര്‍ക്കാരും ഉ.കൊറിയക്ക് മേല്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ സൈനിക നടപടിയില്‍ നിന്ന് മാറി ചിന്തിച്ചിട്ടില്ല. 42 മിനുട്ട് നീണ്ട അഭിമുഖമാണ് ട്രംപ് നല്‍കിയത്.
എന്നാല്‍ ദക്ഷിണ കൊറിയയില്‍ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നതിന് ദ.കൊറിയ പണം നല്‍കണമെന്ന് ട്രംപ് പറഞ്ഞു. ഇതിന് ഒരു ബില്യന്‍ ഡോളര്‍ ചെലവുവരും. ദ.കൊറിയയുമായുള്ള സൗജന്യ വ്യാപാരം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.
എല്ലാ രാജ്യങ്ങളുമായുള്ള യു.എസ് ബന്ധം അഴിച്ചുപണിയുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ഇത് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം നടത്താന്‍ ഉദ്ദേശിച്ച സഊദി അറേബ്യ, യൂറോപ്, ഇസ്‌റാഈല്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്നും സഊദി പ്രതിരോധ ആവശ്യത്തിന് മതിയായ ചെലവ് യു.എസിന് നല്‍കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാനവും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എസിനെ പരാജയപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."