ബന്ധാര്ക്കര് വധശ്രമം: പ്രീതി ജെയിനിന് മൂന്നുവര്‍ഷം തടവ്
മുംബൈ: ദേശീയ പുരസ്കാര ജേതാവായ ഡയരക്ടര്‍ മധൂര്‍ ബന്ധാര്ക്കര് വധശ്രമ കേസില്‍ പരസ്യ മോഡല്‍ പ്രീതി ജെയിനിനും മറ്റു രണ്ടുപേര്‍ക്കും മൂന്നുവര്‍ഷം തടവുശിക്ഷ. മുംബൈയിലെ സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ മറ്റു രണ്ടുപേരെ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി രണ്ടുപേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. ജെയിനിനു പുറമെ സഹായികളായ നരേഷ് പര്‍ദേശി, ശിവറാം ദാസ് എന്നിവരെ ഗൂഢാലോചനാ കുറ്റത്തിനും കൊലപാതകത്തിന് സഹായം നല്‍കിയതിനുമാണ് കോടതി ശിക്ഷിച്ചത്. മൂവരും ജാമ്യം നേടിയിട്ടുണ്ട്. ബോംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് ഇവര്‍ക്ക് നാലാഴ്ചത്തെ കാലാവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
2005ല്‍ ബന്ധാര്ക്കറെ വകവരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രീതി ജെയിന് പര്‍ദേശിയെ സമീപിക്കുകയായിരുന്നു. ഇതിനായി 75,000 രൂപ ഇയാള്‍ക്ക് കൈമാറുകയും ചെയ്തു. കൃത്യം നിര്‍വഹിക്കാത്തതിനെ തുടര്‍ന്ന് ജെയിന് പണം തിരികെ ചോദിച്ചതോടെയാണ് വധശ്രമം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."