HOME
DETAILS

കലിയടങ്ങാതെ കടല്‍: തീരദേശവാസികള്‍ക്ക് ദുരിത ജീവിതം

  
backup
July 17 2018 | 06:07 AM

%e0%b4%95%e0%b4%b2%e0%b4%bf%e0%b4%af%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87

 

 


മഴയെയും കാറ്റിനെയും അവഗണിച്ച് കടലിലിറക്കിയ പല വള്ളങ്ങളും അപകടത്തില്‍പ്പെട്ടു
പൊന്നാനി: കാറ്റും മഴയും ശക്തമായതോടെ കടല്‍ പ്രക്ഷുബ്ധമായി തുടരുന്നു. പൊന്നാനിയില്‍ വള്ളങ്ങള്‍ കടലിലിറക്കാനാകാതെ തൊഴിലാളികള്‍ വിഷമത്തില്‍. മീന്‍ പിടിക്കാനാകാതായതോടെ തീരം വീണ്ടും പട്ടിണിയിലായി. പൊന്നാനി, വെളിയംകോട്, പാലപ്പെട്ടി എന്നിവിടങ്ങളിലെ നൂറുകണക്കിന് വള്ളങ്ങളാണ് ദിവസവും കടലില്‍ പോയിക്കൊണ്ടിരുന്നത്. പൊന്നാനിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ചാകര വീണപ്പോള്‍ ചെമ്മീനും മത്തിയും കൊഴുവയും നത്തോലിയും ധാരാളമായി കിട്ടിയിരുന്നു. എന്നാല്‍, മഴയെ തുടര്‍ന്ന് കടലേറ്റം ശക്തമായതോടെ വള്ളങ്ങള്‍ കടലില്‍ ഇറക്കാതായി.
വള്ളങ്ങള്‍ കടലിലിറക്കാന്‍ കഴിയാത്തതിനാല്‍ തീരത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ 25 ഓളം വള്ളങ്ങള്‍ തകര്‍ന്ന് ഏഴ് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.മഴയെയും കാറ്റിനെയും അവഗണിച്ച് കടലിലിറക്കിയ പല വള്ളങ്ങളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനിടയില്‍ മൂന്നു പേര്‍ കടലില്‍ മുങ്ങി മരിക്കുകയും ചെയ്തു.
ഇതോടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കടലിലിറക്കിയ വള്ളങ്ങള്‍കൂടി കരയ്ക്കടുപ്പിച്ചു. വട്ടി പലിശയ്ക്ക് പണമെടുത്താണ് പലരും വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നത്. പണിയില്ലാതായതോടെ പണം തിരിച്ചടക്കാന്‍ സാധിക്കാതായെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിത്യ ചെലവിനു പോലും പണമില്ലെന്നും സര്‍ക്കാര്‍ സഹായം നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
ഇപ്പോഴും ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്.പഞ്ചായത്ത് ,റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ച് സ്ഥലം വിടുന്നു എന്നല്ലാതെ തീരത്തെ ടുംബങ്ങള്‍ക്ക് മറ്റു നേട്ടങ്ങളൊന്നുമില്ല.പലരും അപകടാവസ്ഥയിലാണന്നറിഞ്ഞിട്ടും സുരക്ഷിതസ്ഥലങ്ങളില്‍ പോകാതെ സ്വന്തം കുടുംബങ്ങളില്‍ തന്നെ കഴിയുകയാണ്.പലരുടെയും വീടുകളിലേക്ക് കടല്‍ വെള്ളം കയറി മണല്‍ കുമിഞ്ഞുകൂടിയ നിലയിലാണ്.വെള്ളം കെട്ടി നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വീടുകളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago