കുട്ടിക്കരയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രക്ഷോഭം
ആലക്കോട്: തടിക്കടവ് കുട്ടിക്കരിയില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍. ജനവാസ പ്രദേശത്ത് ടവര്‍ വരുന്നത് വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. മദ്‌റസ, പള്ളി, അങ്കണവാടി എന്നിവയുടെ സമീപത്താണ് ടവര്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്. വീടു നിര്‍മിക്കാനെന്ന വ്യാജേന വാങ്ങിയ സ്ഥലമാണ് ടവര്‍ നിര്‍മാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ പോലും അറിയാതെയാണ് അനുമതിക്കായി സ്വകാര്യ വ്യക്തി പഞ്ചായത്തിനെ സമീപിച്ചത്. ഭരണസമിതി യോഗം ചേര്‍ന്ന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും രഹസ്യ നീക്കത്തിലൂടെ ടവര്‍ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടവര്‍ വിരുദ്ധ ജനകീയ സമിതിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സജി ഓതറ അധ്യക്ഷനായി. പി.എം അബ്ദുല്‍ റഷീദ്, എം.കെ ഷാനവാസ്, ടി.കെ മോഹനന്‍, ബേബി ഉള്ളാട്ടില്‍, പി.കെ അസീന്‍, അബ്ദുല്ലക്കുട്ടി തടിക്കടവ്, ഒ. മൊയ്തു, മറിയാമ്മ ജോസഫ്, പി.എം നൗഷാദ്, എം.എ സിദ്ദിഖ്, സക്കീര്‍ ഹുസൈന്‍, കെ.കെ ഗ്രിഗറി, സി.എസ് അജീര്‍, സി.എ അബ്ദുല്ല, കെ.എം കെ അന്‍വര്‍, സി.എം ഹംസ, എം.കെ മുനീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."