ഹൈടെക്കായി ടീം സെലക്ഷന്‍
ന്യൂഡല്‍ഹി: ലോക മാമാങ്കത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് മാറി ഏറ്റവും മികച്ച രീതിയില്‍ ഡിജിറ്റല്‍ വിശകലനം നടത്തിയാണ് ടീം പ്രഖ്യാപിച്ചത്. സാങ്കേതിക സഹായത്തിന്റെ മികവില്‍ അഞ്ചു പേരുള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ടീം തെരഞ്ഞെടുപ്പിന് മുമ്പ് താരങ്ങളുടെ പ്രകടനം വിശകലനം ചെയ്തു കൊണ്ട@ുള്ള വിഡിയോ സെലക്ഷന്‍ കമ്മിറ്റി കണ്ട@ിരുന്നു. ഇതിനു ശേഷമാണ് ആരെയൊക്കെ ടീമിലെടുക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ടീം സെലക്ഷനു മുന്നോടിയായി ഓരോ താരത്തിന്റെയും പ്രകടനം താരതമ്യം ചെയ്യുന്ന ഡാറ്റ അനാലിറ്റിക്‌സ് ടീമിന്റെ ഡാറ്റ അനലിസ്റ്റായ സി.കെ.എം ധനഞ്ജയ് തയാറാക്കിയിരുന്നു. മൂന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസന്റേഷന്‍. ഞായറാഴ്ചയാണ് ഇതു സെലക്ഷന്‍ കമ്മിറ്റിക്കു മുന്നില്‍ അവതരിപ്പിച്ചത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചവരുടെയും സാധ്യത കല്‍പ്പിക്കപ്പെട്ടവരുടെയുമെല്ലാം പ്രകടനങ്ങള്‍ താരതമ്യം ചെയ്യുന്ന വിഡിയോകളായിരുന്നു ഇത്. 2017ലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി മുതലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അനാലിറ്റിക്‌സ് തയാറാക്കിയത്. തുടര്‍ന്നാണ് ഓരോ സ്ഥാനത്തേക്കും ആരൊക്കെ വേണമെന്ന് സെലക്ടര്‍മാര്‍ അന്തിമ തീരുമാനം എടുത്തത്.
ഇതാദ്യമായാണ് സെലക്ഷന്‍ കമ്മിറ്റി ഇത്തരത്തില്‍ ടീം സെലക്ഷന്‍ നടത്തുന്നത്. മുമ്പ് താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഇത്ര സമഗ്രമായ ഒരു വിശകലനം നടത്തിയിരുന്നില്ല. കളിച്ച മത്സരങ്ങള്‍, റണ്‍സ്, സ്‌ട്രൈക്ക് റേറ്റ്, വിക്കറ്റുകള്‍ എന്നിവയെല്ലാം ഫയലുകളാക്കി വച്ച ശേഷം അവയുടെ അടിസ്ഥാനത്തിലാണ് മുന്‍ കാലത്ത് ടീമിനെ തിരഞ്ഞെടുത്തിരുന്നത്.
ഇത്തവണയാണ് ടീം തിരഞ്ഞെടുപ്പ് ബി.സി.സി.ഐ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കു മാറ്റിയത്. ഇത് ടീം തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനും പരാതികള്‍ പരിഹരിക്കാനും സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."