എസ്.ജി.എസ്.വൈ; നന്നമ്പ്രക്ക് രണ്ട് കോടിയിലധികം രൂപയുടെ പദ്ധതി സംഘം സന്ദര്‍ശനം നടത്തി
തിരൂരങ്ങാടി: പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമീണ യോജനയിലൂടെ നടപ്പാക്കുന്ന രണ്ടുകോടിയിലേറെ രൂപയുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ പ്രാഥമിക പരിശോധനയ്ക്ക് സംഘം നന്നമ്പ്ര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.
ഐ.ഒ.സി എല്‍.പി.ജി മാനേജിങ് ഓഫീസര്‍ മലര്‍വിഴി, ഐ.ഒ.സി കണ്‍സള്‍ട്ടന്റ് സപ്പോര്‍ട്ടിങ് ഓഫീസര്‍ പി.കെ റീന, സാഗി അസിസ്റ്റന്റ് സപ്പോര്‍ട്ടിംഗ് ഓഫീസര്‍ പ്രീതി, കെ.ടി മുസ്തഫ എന്നിവരാണ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചത്. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കെട്ടിടം, നടുവീട്ടില്‍ എ.എം.എല്‍.പി സ്കൂള്‍, കൊടിഞ്ഞി ജി.എം.യു.പി സ്കൂള്‍, തിരുത്തി ജി.എല്‍.പി സ്കൂള്‍, ചെറുപ്പാറ പി.എച്ച്.സി സബ് സെന്റര്‍ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. നികുതിവരുമാനത്തില്‍ ഏറെ പിന്നാക്കം നില്ക്കുന്ന നന്നമ്പ്രപഞ്ചായത്ത് സ്ഥലം എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ ഏറ്റെടുത്തതോടെയാണ് എസ്.ജി.എസ്.വൈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്. ഐ.ഒ.സിയുമായി സഹകരിച്ചാണ് പദ്ധതി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.
പഞ്ചായത്ത് കെട്ടിടം നവീകരിക്കുന്നതിന് ഒരു കോടി രൂപയും തിരുത്തി ജി.എല്‍.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയും നടുവീട്ടില്‍ എല്‍.പി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന് 40 ലക്ഷം രൂപയും നന്നമ്പ്ര പി.എച്ച്.സിയുടെ ചെറുപ്പാറ സബ് സെന്റര്‍ പുതുക്കിപ്പണിയുന്നതിന് 35 ലക്ഷം രൂപയും കൊടിഞ്ഞി ജി.എം.യു.പി സ്കൂള്‍ ഓഡിറ്റോറിയ നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. കാവുങ്ങല്‍ ഫാത്തിമ, ഊര്‍പ്പായി സൈതലവി, ഇ.പി മുജീബ് മാസ്റ്റര്‍, തേറാമ്പില്‍ ആസ്യ, പി ചന്ദ്രന്, കെ.പി മറിയാമു, കെ സൈതലവി, യു പിതാംബരന്,കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."