HOME
DETAILS
MAL
കൊവിഡ്: മൂന്നുപേര്‍ കൂടി മരിച്ചു
backup
August 06 2020 | 03:08 AM
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്നുപേര്‍കൂടി മരിച്ചു. മലപ്പുറം കൊണ്ടോട്ടി തൈത്തോട്ടം കളത്തിങ്ങല്‍ ഗുലാം മൊയ്തീന്(75), കോഴിക്കോട് വടകര പതിയാരക്കര മൂലത്ത് നട പാലത്തിന് സമീപം ഒതയോത്ത് ചന്ദ്രി (72), കൊച്ചി എളമക്കര പ്ലാശേരില്‍ പറമ്പില്‍ പി.ജി ബാബു (60) എന്നിവരാണ് മരിച്ചത്.
ശ്വാസം മുട്ടലുണ്ടായതിനെ തുടര്‍ന്ന് മൊയ്തീനെ കഴിഞ്ഞ രണ്ടാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്. ആയമ്മക്കുട്ടിയാണ് ഭാര്യ.മക്കള്‍: ജമീല, മൈമൂന, റംല,അസ്മാബി,ഷാഹുല്‍ഹമീദ്. മരുമക്കള്‍: മനാഫ്, ബഷീര്‍, മുസ്തഫ, അന്‍വര്‍ സാദത്ത്, ജസീല.
ശാരീരിക അവശതകളെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് ചന്ദ്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഭര്‍ത്താവ്: പരേതനായ നാരായണന്. മകന്: രാജീവന്. മരുമകള്‍: സുനില. സഹോദരങ്ങള്‍: ബാലന്, നാരായണി, ശ്യാമള, ഗൗരി, പത്മിനി. ബാബു എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ബാബുവിനെ ജൂലൈ 29 നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."