ജില്ലാ ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്നുള്ള മലിനജലം മോര്‍ച്ചറിയ്ക്ക് മുന്നിലൂടെ പരന്നൊഴുകുന്നു
തിരൂര്‍: ജില്ലാ ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നിലെ ഇരിപ്പിടത്തിലും നടവഴിയിലും ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്നുള്ള മലിനജലം പരന്നൊഴുകുന്നു. മോര്‍ച്ചറിയ്ക്ക് മുന്നിലെ കെട്ടിട ചുമരിന് പുറത്തായി പൈപ്പിലൂടെയാണ് പ്രസവ വാര്‍ഡില്‍ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നത്.
മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പുറത്ത് കാത്തിരിക്കാനുള്ള ഇരിപ്പിടത്തിലേക്കും പരിസരത്തേക്കുമാണ് മലിനജലം അലക്ഷ്യമായി പുറത്തേക്കൊഴുക്കുന്നത്.
മലിനജലം പരന്നൊഴുകാതിരിക്കാന്‍ പൈപ്പ് സ്ഥാപിക്കാത്തതാണ് പ്രശ്നം. ഇതിനാല്‍ മോര്‍ച്ചറി പരിസരത്ത് മലിനജലം കാരണം ദുര്‍ഗന്ധവും ഉണ്ടാകാറുള്ളതായി പരാതിയുണ്ട്. കെട്ടിടത്തിന് പുറത്തേക്ക് തള്ളിനില്ക്കുന്ന മാലിന്യ പൈപ്പില്‍ മറ്റൊരു പൈപ്പ് ഘടിപ്പിച്ച് മലിനജലം ആള്പെരുമാറ്റമില്ലാത്ത സ്ഥലത്തേക്ക് ഒഴുക്കാവുന്നതാണ്. എന്നാലിതിന് നടപടിയുണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."