HOME
DETAILS

കേരള എസ്റ്റേറ്റ്; രജിസ്‌ട്രേഷന്‍ നടപടിക്ക് ഐ.ജിയുടെ നിര്‍ദേശം

  
backup
April 28 2017 | 23:04 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c



കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് വില്ലേജിലെ  രജിസ്‌ട്രേഷന്‍ തടയപ്പെട്ടിട്ടില്ലാത്ത വസ്തുക്കള്‍ നിയമാനുസൃതമായി കൈമാറ്റം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍  കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ജിയുടെ നിര്‍ദേശം. ഇതേ വില്ലേജിലെ രജിസ്‌ട്രേഷന്‍ തടഞ്ഞുവച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള എസ്റ്റേറ്റ് വില്ലേജില്‍ പെടുന്ന ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ തടസവാദം ഉന്നയിക്കുകയാണെന്നു കാണിച്ച് നാട്ടുകാര്‍ നല്‍കിയ  അപേക്ഷയിലാണ് നടപടി. കേരള എസ്റ്റേറ്റ് വില്ലേജിലെ നാല് ബ്ലോക്കുകളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിരോധത്തിനാണ് ഇതോടെ താല്‍ക്കാലിക വിരാമമായിരിക്കുന്നത്.
തോട്ടഭൂമിയായ സി രണ്ട് ഡിവിഷന്‍ മുറിച്ചു വില്‍ക്കുന്നുവെന്ന് ചില പരാതിയെ തുടര്‍ന്ന് സി. രണ്ട് ഡിവിഷന്റെ ക്രയവിക്രയം നിര്‍ത്തിവക്കാന്‍ അസി.ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. 2011 ജനുവരി 31ന് ഫോണ്‍ വഴി വന്ന ഈ നിര്‍ദേശമാണ് പ്രശ്‌നത്തിന്റെ തുടക്കം.156 ബ്ലോക്കിലെ 254 ഏക്കറുള്ള സി രണ്ട് ഡിവിഷന് മാത്രം ബാധകമായ  ഈ നിരോധം പിന്നീട് ചിലരുടെ ഇടപെടലിനെ തുടര്‍ന്ന് ഇതേ വില്ലേജിലെ 155,156,157 ബ്ലോക്കുകള്‍ക്ക് പൂര്‍ണമായും 132 ബ്ലോക്കിന് ഭാഗികമായും ബാധകമാക്കുകയായിരുന്നു.ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലായി.
ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, വില്ലേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില രജിസ്‌ട്രേഷനുകള്‍  നടന്നതായി കരുവാരകുണ്ട് സബ് രജിസ്ട്രാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago
No Image

ഹജ്ജ് 2025: യുഎഇ രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു

uae
  •  3 months ago
No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago