വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂര്‍ത്തിയായി
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇ.വി.എം-വിവിപാറ്റ് യന്ത്രങ്ങളുടെ കമ്മിഷനിങ് പൂര്‍ത്തിയായി.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടന്നത്. വോട്ടിങ് യന്ത്രങ്ങള്‍ ഏപ്രില്‍ 22ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍,എഞ്ചിനിയര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂനിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്ട്രോള് യൂനിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. വിവിപാറ്റിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തിന്റെ ഭാഗമായി മോക് പോളിങ്ങും നടന്നു. ജില്ലയില്‍ 215 പോളിങ് സ്റ്റേഷനുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."