കേരളം ഉയര്‍ന്ന ബദല്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉദാത്ത മാതൃകയാണ്: മുഖ്യമന്ത്രി
വിഴിഞ്ഞം: കേരളം ഉയര്‍ന്ന ബദല്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉദാത്ത മാതൃകയാണെന്നും ഇന്ത്യയിലും ഈ മാതൃക നടപ്പിലാക്കാന്‍ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കേരളത്തെ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി. എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബാലരാമപുരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിയിലേക്ക് പോകില്ല എന്ന പരസ്യം നല്‍കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. മതനിരപേക്ഷത നിലനിറുത്താനും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനും കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടതായി ആരോപിച്ച മുഖ്യമന്ത്രി കേരളം വികസന കുതിപ്പിലാണെന്നും സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുകയാണെന്നും തീരദേശ, മലയോര ഹൈവേകളും ദേശീയപാതാ വികസനവും കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കി.മീ ദൈര്‍ഘ്യമുള്ള ജലപാതയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് ബാലസംഘം കൂട്ടുകാര്‍ വിഷുക്കൈനീട്ടം നല്‍കിയാണ് വേദിയിലേക്ക് സ്വീകരിച്ചത്. യോഗത്തില്‍ പി.രാജേന്ദ്രകുമാര്‍ അദ്ധ്യക്ഷനായി. സി പി ഐ ദേശീയ കൗണ്‍സിലംഗം കെ.ഇ ഇസ്മയില്‍, ഡോ.എ. നീലലോഹിത ദാസന്‍ നാടാര്‍, ആനാവൂര്‍ നാഗപ്പന്‍, സി.ജയന്‍ബാബു, പാറക്കുഴി സുരേന്ദ്രന്‍ ,ഡോ. വിവേകാനന്ദന്‍, ബാലരാമപുരം കബീര്‍, എം.ബാബുജാന്‍, അഡ്വ.എ പ്രതാപചന്ദ്രന്‍, അഡ്വ. ഡി.സുരേഷ്‌കുമാര്‍, കരുംകുളം വിജയകുമാര്‍, വി.സുധാകരന്‍, തലയല്‍ വിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."