കൊവിഡ് പ്രത്യേക വാര്‍ഷിക പദ്ധതി: 214 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച
കൊണ്ടോട്ടി: സ്പില്‍ ഓവര്‍,കൊവിഡ് -19 പ്രത്യേക പദ്ധതി തുടങ്ങിയവ കൂട്ടിച്ചേര്‍ത്ത് വാര്‍ഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാതെ സംസ്ഥാനത്ത് 214 തദ്ദേശ സ്ഥാപനങ്ങള്‍.കഴിഞ്ഞ ജൂണ്‍ മുതല്‍ ആഗസ്റ്റ് ഒന്ന് വരെ പല തവണ പദ്ധതി സമര്‍പ്പണത്തിന് അധിക സമയം നല്‍കിയെങ്കിലും 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 986 എണ്ണം മാത്രമാണ് പദ്ധതികള്‍ പൂര്‍ണമായി സമര്‍പ്പിച്ചത്.214 തദ്ദേശ സ്ഥാപനങ്ങളിലെ വീഴ്ച സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പരിശോധിക്കും.
പദ്ധതി സമര്‍പ്പണത്തില്‍ ഗ്രാമപഞ്ചായത്തുകളും കോര്‍പ്പറേഷനുകളുമാണ് പിറകില്‍.941 ഗ്രാമപഞ്ചായത്തുകളില്‍ 150 പഞ്ചായത്തുകളാണ് പദ്ധതി നിലവില്‍ സമര്‍പ്പിക്കാത്തത്.791 ഗ്രാമപഞ്ചായത്തുകള്‍ പദ്ധതികള്‍ സമര്‍പ്പിച്ചു.സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനില്‍ ഒരെണ്ണമൊഴികെ അഞ്ചെണ്ണവും കൂട്ടിച്ചേര്‍ത്ത പദ്ധതികള്‍ സമര്‍പ്പിച്ചിട്ടില്ല.152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 138 എണ്ണവും സമര്‍പ്പിച്ചപ്പോള്‍ 14 എണ്ണമാണ് ശേഷിക്കുന്നത്.14 ജില്ലാപഞ്ചായത്തുകളില്‍ എട്ടെണ്ണം സമര്‍പ്പിച്ചപ്പോള്‍ ആറെണ്ണം ഇനിയും ബാക്കിയാണ്.87 നഗരസഭകളില്‍ 48 എണ്ണം സമര്‍പ്പിച്ചു.ശേഷിക്കുന്ന 39 എണ്ണം സമര്‍പ്പിച്ചിട്ടില്ല.
പ്രത്യേക പദ്ധതിയുടെ സമര്‍പ്പണം വൈകിപ്പിച്ചത് പദ്ധതി നടത്തിപ്പിനെ ബാധിക്കും.തദ്ദേശ തെരഞ്ഞെടുപ്പ്,കൊവിഡ് തുടങ്ങിയവക്കിടയില്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്.ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനാല്‍ പദ്ധതികള്‍ നടപ്പിലാക്കാനാവില്ല.കൊവിഡ് മൂലം ഈ വര്‍ഷം കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി സമര്‍പ്പണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക സമയമാണ് നല്‍കിയത്.വീഴ്ച വരുത്തിയ സ്ഥാപനങ്ങളോട് കോഡിനേഷന്‍ കമ്മിറ്റി വിശദീകരണം തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."