HOME
DETAILS

മലപ്പുറത്ത് റെഡ് അലര്‍ട്ട്: എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
backup
August 07 2020 | 03:08 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പതു വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദക്ഷിണേന്ത്യയില്‍ മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര ജല കമ്മിഷനും പ്രളയ മുന്നറിയിപ്പ് നല്‍കി.
ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷന്‍ പുറത്തിറക്കിയ പ്രത്യേക നിര്‍ദേശത്തില്‍ പറയുന്നു. കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ജല കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ന് അതിതീവ്രമഴ പ്രതീക്ഷിക്കുന്ന മലപ്പുറം ജില്ലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിവിടെ പ്രവചിച്ചിട്ടുള്ളത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ജനങ്ങളും ഭരണകൂടവും വേണ്ട മുന്നൊരുക്കം നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. കൊങ്കണ്‍ റെയില്‍പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ദീര്‍ഘദൂര സ്‌പെഷല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ വിവിധ ഡാമുകളില്‍ ജലം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കി ത്തുടങ്ങി.
നിലവില്‍ മഴയ്ക്ക് കാരണമായ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നു ശക്തികുറയുമെങ്കിലും ഞായറാഴ്ച മറ്റൊരു ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago