വടക്കാഞ്ചേരിയില്‍ ആവേശമായി രമ്യ ഹരിദാസ്
ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡപം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പര്യടനം വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലായിരുന്നു. രാവിലെ എട്ടിന് പറപ്പൂരില്‍ ആരംഭിച്ച് അംബേദ്കര്‍ പാപ്പനഗറില്‍ സമാപിച്ചു.
47 ഓളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. അവണൂര്‍, അടാട്ട്, തോളൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
മനപ്പാട്ട് പറമ്പ്, എടക്കളത്തൂര്‍, തോളൂര്‍ സെന്റര്‍, മുള്ളൂര്‍ ഐനിക്കാട്, ചിറ്റിലപ്പിള്ളി പടിഞ്ഞാറ്റുമുറി, ചുരകൊട്ടുകാവ്, പുത്തിശ്ശേരി,പുറനാട്ടുകര, അടാട്ട് ചന്ത, മുതുവറ, പേരാമംഗലം, പെനിങ്ങന്നൂര്‍, പുത്തൂര്‍, ഐനിപ്പാറ, അവണാവ്, വരടിയം സ്‌കൂള്‍ സെന്റര്‍, തങ്ങാലൂര്‍ കോളനി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ ആവേശകരമായാണ് യു.ഡി.എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചത്.
വോട്ടര്‍മാരെ നേരില്‍ കണ്ട് കുശലം പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചും വോട്ടഭ്യര്‍ഥന നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനായി കാത്തു നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."