തളിപ്പറമ്പില്‍ സ്വാപ്പ് ഷോപ്പ് തുറന്നു
തളിപ്പറമ്പ്: നഗരസഭയുടെ സ്വാപ്പ് ഷോപ്പ് പദ്ധതി കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹരിതം മധുരം പദ്ധതിയുടെ ഭാഗമായി മാസത്തില്‍ ഒരു തവണയാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സ്വാപ്പ് ഷോപ്പ് സംഘടിപ്പിക്കുക. ആദ്യഘട്ടമായി വീടുകളില്‍ ഉപയോഗിക്കാതെ കെട്ടികിടക്കുന്ന പുനരുപയോഗ യോഗ്യമായ വസ്ത്രങ്ങളാണ് സ്വാപ്പ് ഷോപ്പ് വഴി ശേഖരിച്ച് വിതരണം ചെയ്യുന്നത്.
തളിപ്പറമ്പിലെ വിവിധ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേന സമാഹരിച്ച വസ്ത്രങ്ങള്‍ ആദ്യദിനത്തില്‍ സൗജന്യമായി നല്‍കി. ഇതിനായി ഓരോ സ്‌കൂളില്‍നിന്ന് ഒരു ടീച്ചര്‍ക്കും അഞ്ച് കുട്ടികള്‍ക്കും വീതം ഹരിത മിഷന്‍ പരിശീലനം നല്‍കിയിരുന്നു.
ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് സ്വാപ്പ് ഷോപ്പിന് ലഭിച്ചത്. അടുത്ത ഘട്ടമായി ഇലക്ട്രോണിക്‌സ് ഉപകരണമടക്കമുളളവയുടെ കൈമാറ്റത്തിനും സ്വാപ്പ് ഷോപ്പ് വേദിയാകും.
ചടങ്ങില്‍ തളിപ്പറമ്പ് നിവാസികള്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അപേക്ഷകളും മറ്റു സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്നതിന് തയാറാക്കിയ നെല്ലിക്ക എന്ന ആപ്ലിക്കേഷന്റെയും ഐ.വി.ആര്‍ കോള്‍ സംവിധാനം ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സലാ പ്രഭാകരന്‍, പികെ സുബൈര്‍, പി. മുഹമ്മദ് ഇഖ്ബാല്‍, രജനി രമാനന്ദ്, കെ. വത്സരാജ്, കെ. അഭിലാഷ്, വി.വി വിജയന്‍, ഫഹദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."