അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. ഒന്നാം പ്രതിയായ മുഹമ്മദ് ആണ് പിടിയിലായത്. കാംപസ് ഫ്രണ്ട് മഹാരാജാസ് യൂനിറ്റ് പ്രസിഡന്റാണ് മുഹമ്മദ്.
ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പ്രതികള്‍ കാംപസിലെത്തിയത്. നാലു പേര് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സംഘത്തിലെ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ആലുവ സ്വദേശി ആദിലാണ് (20) പിടിയിലായത്.
ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ആദില്‍ പൊലിസില്‍ മൊഴി നല്‍കിയതായാണ് വിവരം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചാല്‍ തിരിച്ചടിക്കാനായിരുന്നു കാംപസ് ഫ്രണ്ട് തീരുമാനിച്ചിരുന്നത്. ഇതിനായി സംഘം ആയുധം കൈയില്‍ കരുതിയിരുന്നു. എന്തു വിലകൊടുത്തും ചുവരെഴുതാനായിരുന്നു തീരുമാനം. എസ്.എഫ്.ഐക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും ആദില്‍ മൊഴി നല്കി.
15 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."