രാഹുല്‍ ഗാന്ധിയുടേത് സാധാരണക്കാരുടെ ശബ്ദം: ഖുശ്ബു
കൊണ്ടോട്ടി: ചങ്കൂറ്റമുണ്ടെങ്കില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ നരേന്ദ്ര മോദി തയാറാകേണ്ടിയിരുന്നെന്ന് എ.ഐ.സി.സി വക്താവ് ഖുശ്ബു. കിഴിശ്ശേരിയില്‍ കുഴിമണ്ണ പഞ്ചായത്ത് യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ ശബ്ദം സാധാരണക്കാരായ ജനങ്ങളുടെ ശബ്ദമാണ്. എന്നാല്‍ മോദിയുടെ ശബ്ദത്തില്‍ സാധാരണക്കാരനെ കണ്ടെത്താനാവില്ല. മോദി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് ശബ്ദിക്കുന്നത്. 23 ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടായിട്ടും ബി.ജെ.പി ഭരണത്തില്‍ യുവാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. വീട്ടമ്മമാരുടെ പാചകവാതകം ഉള്‍പ്പടെയുളള അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കൂടിയപ്പോള്‍ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി.ഇന്ത്യ ഇന്ന് മതേതര ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. മതേതരത്വം വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം.
ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുളള ഒരു പാലമായിരിക്കും വയനാട്ടിലെ തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ സൃഷ്ടിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ബാലത്ത് പുറായില്നിന്ന് റോഡ് ഷോ നടത്തിയാണ് ഖുഷ്ബുവിനെ ആനയിച്ചത്. പി.കെ ബഷീര്‍ എം.എല്‍.എ, ബാലത്തില്‍ ബാപ്പു, അഡ്വ. ബീന ജോസഫ്, നജീബ് കാവനൂര്‍, പി.ടി രാമദാസ്, പനോളി ചെറി, കെ. റസാഖ് ഹാജി, കുഞ്ഞിമൊയ്തീന്‍, കെ.സി അശ്റഫ്, എം.സി കുഞ്ഞാപ്പു, ഇര്‍ഷാദ് മേക്കാട്, ഗഫൂര്‍ കുര്മാടന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."