നെടുമ്പാശ്ശേരിയില്‍ 65 വീടുകള്‍ വെള്ളത്തില്‍
നെടുമ്പാശ്ശേരി: കനത്ത പേമാരിയെ തുടര്‍ന്ന് നെടുമ്പാശ്ശേരി പഞ്ചായത്തിലെ 65 വീടുകള്‍ വെള്ളത്തിലായി. ഈ വീടുകളില്‍ നിന്നുള്ളവരെ വിവിധ സ്ഥലങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചായത്തിലെ മള്ളുശ്ശേരി, കുന്നിശ്ശേരി, മേയ്ക്കാട് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. മള്ളൂശ്ശേരിയിലെ 46 വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങള്‍ ഉള്‍പ്പടെ നശിച്ചു. ഇവരെ മള്ളുശ്ശേരിയിലെ കമ്യൂണിറ്റി ഹാള്‍, മാതൃകാ അങ്കണവാടി എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് മാറ്റി. കുന്നിശ്ശേരിയില്‍ 10 കുടുംബങ്ങളെയാണ് ക്യാംപിലേയ്ക്ക് മാറ്റിയത്. മേക്കാട് ഒന്‍പത് വീടുകളില്‍ വെള്ളം കയറി. ഇവരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി.
ക്യാംപുകളില്‍ ഭക്ഷണം ഉള്‍പ്പടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്തും, റവന്യൂ അധികൃതരും ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.വി.ബാബു, ആനി കുഞ്ഞുമോന്, അംബികാ പ്രകാശന്,തഹസില്‍ദാര്‍ ഇന്ദിരാദേവി ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സന്തോഷ്, വില്ലേജ് ഓഫിസര്‍ അജിതകുമാരി, എന്നിവര്‍ ദുരിതബാധിത കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."