മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സുധാകരനെതിരേ വ്യക്തിഹത്യക്ക് ഗൂഢാലോചന
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെ പരിഹസിക്കാനും വ്യക്തിഹത്യ നടത്താനും ഗൂഢാലോചന നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ഉപയോഗിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കിയും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വ്യാജ വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചുമാണ് നിരന്തരമായി വ്യക്തിഹത്യ നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാധ്യമ വിഭാഗത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരന്റെ ഭാര്യയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുന്ന വീഡിയോയില്‍ അഭിനയിച്ചിട്ടുള്ളത് എന്നത് ഗൂഢാലോചനയുടെ ചിത്രം വ്യക്തമാണ്. ബോധപൂര്‍വം തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വിഡിയോ നിര്‍മിച്ച് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരന്റെ ഭാര്യ പങ്കാളിയായത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരേ പാച്ചേനി റിട്ടേണിങ് ഓഫിസര്‍ കൂടിയായ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."