ബിന്ദു പത്മനാഭന് തിരോധാന കേസിലെ ഒന്നാം പ്രതി പൊലിസ് കസ്റ്റഡിയില്‍
ചേര്‍ത്തല (ആലപ്പുഴ) : ബിന്ദു പത്മനാഭന് തിരോധാന കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ കോടതിയില്‍ നിന്നും വീണ്ടും രണ്ടു ദിവസത്തേയ്ക്കു കൂടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സെബാസ്റ്റ്യനെ ചൊവ്വാഴ്ച രാവിലെ കോടതിയില്‍ തിരികെ ഏല്പിച്ച ശേഷം വ്യാജ എസ്.എസ്.എല്‍.സി ബുക്കുമായി ബന്ധപ്പെട്ടാണ് പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മ്മിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശി ഷണ്മുഖത്തെ കോടതി റിമാന്‍ഡ് ചെയ്തു. ബിന്ദുവിന്റെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റിയ വില്‍പത്രവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
വില്‍പത്രത്തിലെ സാക്ഷികളിലൊരാള്‍ താന്‍ വില്‍പ്പത്രത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഇതിനായി നിയമവിദഗ്ധരുടെ അഭിപ്രായം പൊലിസ് തേടിയതായി അറിയുന്നു. ഈ വില്‍പ്പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു വസ്തുക്കളെല്ലാം മറ്റുള്ളവര്‍ക്ക് വില്പന നടത്തിയത്.
വസ്തുക്കള്‍ വാങ്ങിയവരുടെ മൊഴികള്‍ പൊലിസ് രേഖപ്പെടുത്തിയതായാണ് വിവരം. എന്നാല്‍ വില്പത്രം വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിലവിലെ വസ്തു ഉടമകളും പ്രതിസന്ധിയിലാവും. വില്പത്രം സംബന്ധിച്ച് ബിന്ദുവിന്റെ സഹോദരന് പ്രവീണ്‍കുമാര്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."