കോടതിയില്‍ സ്റ്റാമ്പ് 'മോഷണ'മെന്ന് ആരോപണം
കൊച്ചി: കോലഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്റ്റാമ്പ് മോഷണമെന്ന് ആരോപണം. കോടതിയുടെ റെക്കോര്‍ഡ് റൂമില്‍ നിന്ന് പഴയ ഹരജികള്‍ക്കൊപ്പം സമര്‍പ്പിച്ചിരുന്ന സ്റ്റാമ്പുകള്‍ ഇളക്കിയെടുത്ത് കോടതിയിലെത്തുന്ന കക്ഷികള്‍ക്ക് അനധികൃതമായി വില്‍ക്കുകയാണെന്ന് ആരോപിച്ച് ഐക്കരനാട് കെല്‍സ വോളണ്ടിയറായ എം.കെ വേലായുധനാണ് രംഗത്തെത്തിയത്. കോടതിയിലെ ജീവനക്കാരിയാണ് തിരിമറിക്ക് പിന്നില്‍. കോടതിയിലെ അഭിഭാഷക ഗുമസ്തയായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നും വേലായുധന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
റെക്കോഡ് റൂമില്‍ കടന്ന് പഴയ ഹരജികളുടെ പേപ്പറില്‍ ഒട്ടിച്ചിരുന്ന 15 രൂപയുടെ സ്റ്റാമ്പുകളാണ് ഇവര്‍ ഇളക്കിയെടുത്ത് അനധികൃതമായി വിറ്റത്. കേസുകളില്‍ ഹരജികള്‍ തീര്‍പ്പാക്കുമ്പോള്‍ ഈ സ്റ്റാമ്പുകളുടെ മുകളില്‍ സീല്‍ പതിപ്പിക്കണമെന്നുണ്ട്. എന്നാല്‍ ഇങ്ങനെ സീല്‍ പതിപ്പിക്കുവാന്‍ വിട്ടുപ്പോയ പേപ്പറുകളില്‍ നിന്നാണ് ഇവര്‍ സ്റ്റാമ്പ് മോഷിടിച്ചത്.തുടര്‍ന്ന് മജിസ്‌ട്രേറ്റ് ജീവനക്കാരിയെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
എന്നാല്‍ ഇവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയറായിട്ടില്ല. അഴിമതി ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും വേലായുധന്‍ ആരോപിച്ചു.
നിയമ സംവിധാനത്തിനുള്ളില്‍ നടന്ന കുറ്റകൃത്യമായതുകൊണ്ടുതന്നെ കാരണക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."