നാലാംഘട്ടത്തിന് ഇന്ന് തുടക്കം; ഇന്നും നാളെയും 18 കുളങ്ങള്‍ വൃത്തിയാക്കും
കൊച്ചി: നൂറുകുളം അമ്പതുദിനം പദ്ധതിയുടെ നാലാംഘട്ടത്തിന് ഇന്ന് തുടക്കം. ഇന്ന് 11ഉം നാളെ എഴും കുളങ്ങളാണ് വൃത്തിയാക്കുക. 50 ദിവസത്തിനുള്ളില്‍ 100 കുളങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി.
ചിറപ്പാടി കുളം(കവളങ്ങാട്), കാണാച്ചിറ, മോതിരപ്പാട്ടുചിറ(നെല്ലിക്കുഴി), കാണാക്കുളം, അംബേദ്കര്‍ ലിഫ്ട് ഇറിഗേഷന്‍(അശമന്നൂര്‍), മേനെടുത്തുചാലില്‍ ചിറ(കൂവപ്പടി), ചാലിച്ചിറ(കീരമ്പാറ), ആലപ്പാട്ടുകുളം(പൈങ്ങോട്ടൂര്‍), ഒലിച്ചിറ(കോതമംഗലം നഗരസഭ), മേദനപ്പാറ കുളം(കുട്ടമ്പുഴ), കുന്നംകുളം(തുറവൂര്‍) എന്നിവയാണ് ഇന്ന് വൃത്തിയാക്കുന്നത്.
മെയ് ഒന്നിന് ആരക്കുഴയിലെ കടുകാസിറ്റി കുളം, പായിപ്രയിലെ ആണിക്കുളം, വാളകത്തെ കരിപ്പാടിക്കുളം, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പഞ്ചായത്തുകുളം, കടുവപ്പാടം കുളം, മഞ്ഞള്ളൂരിലെ കണിയാര്‍കുളം, ആയവനയിലെ പുതുവേലിമാരിക്കുളം എന്നിവ വൃത്തിയാക്കും.
അന്‍പോടു കൊച്ചി ഉള്‍പ്പെടെ വിവിധ സന്നദ്ധ ഏജന്‍സികളുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കുളങ്ങള്‍ വൃത്തിയാക്കുന്നത്. കവളങ്ങാട് സെന്റ് ജോണ്‍സ് എച്ച് എസ്എസ്, കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ്, കോതമംഗലം ചെറുവട്ടൂര്‍ ഗവ. സ്‌കൂള്‍, കുന്നത്തുനാട് കല്ലില്‍ ഗവ.സ്‌കൂള്‍, ചേരാനെല്ലൂര്‍ ഗവ.സ്‌കൂള്‍, കീരമ്പാറ സെന്റ് സ്റ്റീഫന്‍സ്, പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ്, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍, തണ്ടേക്കാട് ജമാഅത്ത് സ്‌കൂള്‍, ആരക്കുഴ സെന്റ് മേരീസ് എച്ച്.എസ്.എസ്, വീട്ടൂര്‍ എബനസര്‍ എച്ച്.എസ്.എസ്, വാളകം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ തര്‍ബിയാത്ത് എച്ച്.എസ്.എസ്, കദളിക്കാട് വിമലമാതാ എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും കുളം വൃത്തിയാക്കല്‍ പദ്ധതിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."