HOME
DETAILS
MAL
കരിപ്പൂര്‍ അപകടത്തില്‍ വിശദമായ അന്വേഷണം നടത്തും: എയര്‍ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥര്‍ കരിപ്പൂരില്‍
backup
August 08 2020 | 07:08 AM
കോഴിക്കോട്: കരിപ്പൂര്‍ വിമാത്താവളത്തില്‍ ഇന്നലെ നടന്ന അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാന അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല.അപകടം നടന്ന സ്ഥലം എയര്‍ ഇന്ത്യ ചെയര്‍മാന്‍ സന്ദര്‍ശിച്ചു പരിശോധനകള്‍ നടത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. കരിപ്പൂര്‍ വിമാനാപകടം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."