HOME
DETAILS
MAL
പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി
backup
July 18 2018 | 06:07 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'ഈ സമ്മേളനത്തെ മുഴുവന്‍ എം.പിമാരും പാര്‍ട്ടികളും ഫലപ്രദമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാനെപ്പോഴും ഇങ്ങനെ പ്രതീക്ഷിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും അങ്ങിനെ തന്നെയാണ് പ്രതീക്ഷിക്കുന്നത്'- പ്രധാനമന്ത്രി പറഞ്ഞു. ഏത് വിഷയത്തിലും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭ സുഗമമായി നടത്താന്‍ സഹകരിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."