രാഹുലിന് 20 ഇന വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണം: കൂട്ടത്തില്‍ ശ്രീധന്യയും
കോഴിക്കോട്:തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധിയുടെ ഉച്ചഭക്ഷണം ഒരുക്കിയത് സുല്‍ത്താന്‍ ബത്തേരിയിലെ ഹോട്ടല്‍ വില്ട്ടണിലായിരുന്നു. സെന്റ് മേരീസ് കോളജില്‍ പ്രത്യേകം തയാറാക്കിയ മുറിയിലായിരുന്നു ഭക്ഷണം ക്രമീകരിച്ചത്. തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷം നേതാക്കളോടൊപ്പം കൃത്യം 12.30ന് ഇവിടെയെത്തി. ശേഷം വയനാട് ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയോടും രക്ഷിതാക്കാളോടുമൊപ്പം സൗഹൃദ സംഭാഷണം. പിന്നീട് വാഴയിലയില്‍ 20 വിഭവങ്ങളോട് കൂടിയ ഉച്ചഭക്ഷണവും. ബസ്മതി അരികൊണ്ടുള്ള ചോറും, കാരറ്റ്, അടപ്രഥമന്‍, ചെറുപയര്‍ പരിപ്പ്, സേമിയ തുടങ്ങിയ നാല് തരം പായസവും, മട്ടന്‍ പെപ്പര്‍, വയനാടന്‍ ചിക്കന്‍ ഫ്രൈ, ഷിഫ് ഫ്രൈ, ടൈഗര്‍ പ്രോണ്‍, ഫിഷ്മോളി, മട്ടണ്‍ മലബാറി, ചിക്കന്‍ ഹരിയാലി കബാബ് എന്നിവയാണ് ഉച്ചഭക്ഷണത്തിലെ മറ്റു വിഭവങ്ങള്‍.
ശ്രീധന്യ, ശ്രീധന്യയുടെ പിതാവ് സുരേഷ്, മാതാവ് കമല, സഹോദരന്, ശ്രീരാഗും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഉച്ചയൂണിനുണ്ടായിരുന്നു. പോകുന്നതിന് മുന്‍പ് ഹോട്ടല്‍ ഉടമ അബ്ദുല്‍ സത്താറിനെ അഭിനന്ദിക്കാനും രാഹുല്‍ മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."