തീരദേശത്ത് വിപുലമായ പ്രതിരോധ സംവിധാനങ്ങളൊരുക്കുമെന്ന് സ്പീക്കര്‍
പൊന്നാനി: പ്രകൃതിക്ഷോഭം നേരിടാന്‍ വിപുലമായ അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം.
ദുരിതാശ്വാസ നടപടികള്‍ വേഗത്തിലാക്കാന്‍ സ്പീക്കര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും കുടിവെള്ളം പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്താനും വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതരായ 478 കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കിയതായും യോഗം അറിയിച്ചു.
വീടുകള്‍ ഉപേക്ഷിച്ചുപോയവരുടെ നഷ്ടങ്ങള്‍ വിലയിരുത്തുവാനും വെള്ളം കയറി മണലടിഞ്ഞവരുടെ വീടുകളിലെ മണല്‍ നീക്കം ചെയ്യാനും റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തി. മത്സ്യബന്ധനത്തിന് തടസം നില്‍ക്കുന്ന മണല്‍ക്കൂനകള്‍ നീക്കം ചെയ്യുന്നതിന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തെയും ചുമതലപ്പെടുത്തി. രൂക്ഷമായ കടലാക്രമണബാധിത പ്രദേശങ്ങളായ കാപ്പിരിക്കാട്, തണ്ണിത്തുറ, പൊന്നാനി തീരം എന്നിവടങ്ങളില്‍ കടല്‍ഭിത്തിയും ആധുനിക സംവിധാനമായ ജിയോറ്റിയൂബും നിര്‍മിക്കും. അടുത്ത കാബിനറ്റില്‍ തന്നെ ഇതിനായി ജലസേചനവകുപ്പിനോടും ധനകാര്യവകുപ്പിനോടും ആവശ്യപ്പെടാനും തീരുമാനമായി. കടലിലേക്ക് ഒലിച്ചുപോയ 35 വള്ളങ്ങളുടെ നഷ്ടപരിഹാരത്തുക ലഭ്യമാക്കാനും നടപടികളെടുക്കും.
യോഗത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍ ക്കുപുറമെ തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."