HOME
DETAILS
MAL
പരസ്യചിത്രം: കെ. സുധാകരനെതിരേ വനിതാ കമ്മിഷന് കേസ്
backup
April 17 2019 | 18:04 PM
കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫേസ്ബുക്കിലൂടെ പരസ്യചിത്രം നല്‍കിയതിനു കണ്ണൂര്‍ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരേ സംസ്ഥാന വനിതാ കമ്മിഷന് കേസെടുത്തു. വിഡിയോയില്‍ കണ്ണൂരിലെ ഇടതു സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ അപമാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു കെ. സുധാകരനെതിരെ സ്വമേധയാ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."