HOME
DETAILS
MAL
തരിശുനില പാട്ടക്കൃഷി നടീല്‍ ഉത്സവം
backup
April 29 2017 | 20:04 PM
കുറ്റ്യാടി: ജനകീയാസൂത്രണം, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, ത്രിതല പഞ്ചായത്ത് എന്നിവയുടെ സംയുക്ത സംരംഭമായ തരിശുനില പാട്ടക്കൃഷി നടീല്‍ ഉത്സവത്തിന്റെ കുന്നുമ്മല്‍ ബ്ലോക്ക് തല ഉദ്ഘാടനം മരുതോങ്കര പഞ്ചായത്തിലെ കച്ചേരിയില്‍ പ്രസിഡന്റ് കെ. സജിത്ത് നിര്‍വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്കിലെ 190ഓളം ഗ്രൂപ്പുകള്‍ ജൈവകൃഷിയിലൂന്നി ഇടവിളകളായ ചേന, ചേമ്പ്, വാഴ, മഞ്ഞള്‍, കാച്ചില്, ഇഞ്ചി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പദ്ധതിവിഹിതം പൂര്‍ണമായും ബ്ലോക്ക് പഞ്ചായത്താണ് വഹിക്കുന്നത്. കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ 90 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി അധ്യക്ഷയായി. ബാബുരാജ്, ബിബി പാറക്കല്‍, റംല, ബീന, കെ.ടി മനോജന്, കെ.ടി മുരളി, അനിത പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."