നീലഗിരിക്ക് ഇന്ന് മംഗല്യം; എരുമാട് മഹല്ലിന്റെ 'മംഗല്യ17' ഇന്ന്
എരുമാട്: എരുമാട് ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ രണ്ടാമത് വിവാഹ സംഗമം 'മംഗല്യ17' ഇന്ന് നടക്കും.
മഹല്ല് കമ്മിറ്റിയുടെ രണ്ടാമത് വിവാഹ സംഗമത്തിലൂടെ ഇത്തവണ 12 യുവതികളാണ് സുമംഗലികളാവുന്നത്.
11.30ന് നടക്കുന്ന സംഗമം കേരളാ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുബഷിറലി ശിഹാബ് തങ്ങള്‍, ഒ.കെ ഇമ്പിച്ചികോയ തങ്ങള്‍ ഗൂഡല്ലൂര്‍, അലിഅക്ബര്‍ തങ്ങള്‍ എടരിക്കോട്, ഒ.കെ.എസ് തങ്ങള്‍ പാടന്തറ എന്നിവര്‍ നിക്കാഹിന് കാര്‍മികത്വം വഹിക്കും. തമിഴ്നാട് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. നിലൂഫര്‍ കഫീല്‍ മുഖ്യാതിഥിയാകും. എരുമാട് ജുമാമസ്ജിദ് ഖത്തീബ് റാഷിദ് ഗസ്സാലി കൂളിവയല്‍ സന്ദേശം നല്‍കും. കെ.ആര് അര്ജുനന് എം.പി, അഡ്വ. ദ്രാവിഡമണി എം.എല്‍.എ, ഡോ. പി.എ ഇബ്രാഹിം ഹാജി, ഫാ. ഷിബു കുറ്റിപ്പറിച്ചേല്‍, സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, കമാല്‍ വരദൂര്‍, കെ.പി മുഹമ്മദ് ഹാജി, പി.കെ മുഹമ്മജ് ബാഖവി തുടങ്ങിയവര്‍ സംബന്ധിക്കും.
എരുമാട് മഹല്ലില്‍ നിന്നും സമീപ മഹല്ലായ ചേരമ്പാടിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നുമുള്ള യുവതികളാണ് സുമംഗലികളാവുന്നത്. വിവാഹ സംഗമം നാടിന്റെ വിവാഹമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് എരുമാട് നിവാസികള്‍. മഹല്ലിലെ 500 കുടുംബങ്ങളും ഒരുപോലെ പങ്കാളിത്തം വഹിക്കുന്ന സംഗമം ഏവര്‍ക്കും മാതൃകയാണ്.
മഹല്ല് നിവാസികള്‍ ദിവസവും 10 രൂപയെന്ന കണക്കില്‍ സ്വരൂപിച്ച തുകയും സ്വദേശത്തെയും വിദേശത്തെയും സുമനസുകളുടെ സംഭാവനയും സ്വരുക്കൂട്ടിയാണ് നാടിന്റെ ഉത്സവമായി വിവാഹ സംഗമം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."