വിമാന കമ്പനിയുടെ അനാസ്ഥ: നിരവധി ഹാജിമാരുടെ യാത്ര മുടങ്ങി
ജിദ്ദ: ഒമാന്‍ എയര്‍വേസിന്റെ അലംഭാവം മൂലം കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍പെട്ട ഹാജിമാരുടേതടക്കം നിരവധി ഹാജിമാരുടെ യാത്ര മുടങ്ങി.
സഊദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ഫ്ളൈറ്റ് ഡീറ്റയില്‍സ് അപ്ഡേറ്റ് ചെയ്യാത്തതിനാലാണു യാത്രക്ക് തടസ്സം നേരിട്ടത്.
എട്ടോളം സ്വകാര്യ ഗ്രൂപ്പില്പെട്ടവര്ക്കാണു യാത്ര മുടങ്ങിയിരിക്കുന്നത്. ഒമാന്‍ എയര്‍വേസിന്റെ അലംഭാവം മൂലം ടിക്കറ്റുകളെല്ലാം കാന്‍സല്‍ ചെയ്യേണ്ടി വന്നിരിക്കുകയാണെന്ന് ഹജ്ജ് ഗ്രൂപ്പ് പ്രതിനിധികളുടെ വിശദീകരണം.
ഇനി മറ്റു എയര്‍ലൈനുകളില്‍ സീറ്റുകള്‍ കണ്ടെത്തി ഹാജിമാരെ അയക്കാനുള്ള പരിശ്രമത്തിലാണു ഗ്രൂപ്പുകള്‍. അതേസമയം ഒരു ഗ്രൂപ്പില്‍ മിനിമം 50 പേര് ഒന്നിച്ച് യാത്ര ചെയ്യണമെന്ന ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ ഇത്രയും സീറ്റുകള്‍ ഒഴിവുള്ള വിമാനങ്ങള്‍ കണ്ടെത്തലും ഏറെ ദുഷ്ക്കരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."