HOME
DETAILS
MAL
ജൂനിയര്‍ എച്ച്.ഐയെ തഴഞ്ഞതായി ആരോപണം
backup
July 18 2018 | 07:07 AM
മുക്കം: ജില്ലയെ പിടിച്ചുകുലുക്കിയ നിപാ വൈറസ് ബാധയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് നല്‍കിയതിനെ ചൊല്ലി കൊടിയത്തൂരില്‍ വിവാദം കനക്കുന്നു.
അര്‍ഹരെ ഒഴിവാക്കി അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയതായാണ് പരാതി. നിപാ വൈറസ് ബാധിച്ച് പഞ്ചായത്തിലെ മാട്ടുമുറിയില്‍ ഒരാള്‍ മരണപെട്ടിരുന്നു. ഇതോടെ ജനങ്ങളാകെ ഭീതിയിലായപ്പോള്‍ പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ വ്യക്തിവിരോധത്തിന്റെ പേരില്‍ നിപാ ജാഗ്രത പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കുവഹിച്ച ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ തഴഞ്ഞതായാണ് ആരോപണം.
ഞായറാഴ്ചകളില്‍ പോലും വിശ്രമമില്ലാതെ കര്‍മ്മനിരതനായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ തഴഞ്ഞ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."