നവോത്ഥാന നായകരെ കുറിച്ച് നിഷ്പക്ഷ ഗവേഷണം നടക്കണം: കാലിക്കറ്റ് വി.സി
കോഴിക്കോട്: കേരളത്തിലെ നവോത്ഥാന നായകരെ കുറിച്ച് നിഷ്പക്ഷമായ ഗവേഷണം നടക്കണമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍.
വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'കേരള മുസ്‌ലിം നവോത്ഥാനം ആലേഖനം ആലേപനം' വിഷയത്തില്‍ നടന്ന പ്രബന്ധാവതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹിയുദ്ദീന്‍ മാല പോലുള്ള മുസ്‌ലിം നവോത്ഥാനത്തെ ഉത്തേജിപ്പിച്ച പാട്ടുകളെ വ്യാഖ്യാനിക്കുന്ന രീതി മാറ്റിപ്പിടിച്ചാല്‍ സമുദായത്തിന്റെ ഭാവനാലോകം മാറുമെന്ന് ഡോ. ഉമര്‍ തറമേല്‍ അഭിപ്രായപ്പെട്ടു. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ടി.കെ ജാബിര്‍, ഡോ. പി.ടി നൗഫല്‍ പ്രബന്ധമവതരിപ്പിച്ചു. ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ്, ഡോ. ഷംഷാദ് ഹുസൈന്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍ സംസാരിച്ചു.
ഫൈസല്‍ എളേറ്റില്‍ സംവിധാനം ചെയ്ത ഗാനഹാരം അരങ്ങേറി. നൗഷാദ് അരീക്കോട്, തീര്‍ഥാ സുരേഷ്, ഫാത്തിമ ഹെന്ന, ഷാനവാസ് മലപ്പുറം ശബ്ദം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."