
തന്നെ കോണ്‍ഗ്രസ് ആക്രമിക്കുന്നത് പിന്നോക്കക്കാരന്‍ ആയതിനാല്‍: മോദി
എനിക്ക് മാത്രമേ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റാന്‍ കഴിയൂ
സോളാപൂര്‍: പിന്നോക്കജാതിയില്‍പ്പെട്ടതായതിനാലാണ് കോണ്‍ഗ്രസ് തന്നെ ആക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നതജാതിക്കാരനായ ഒരാള്‍ കാവല്‍ക്കാരന്‍ കളളനാണെന്നു പ്രചരിപ്പിക്കുന്നു. ഇപ്പോള്‍ പിന്നാക്ക സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമം. പിന്നാക്ക സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ആള്‍ എന്ന നിലയില്‍ ഈ അപമാനം തനിക്കു പുതിയതല്ല. ഉന്നത ജാതിക്കാരനല്ലെന്ന കാരണത്താല്‍ കോണ്‍ഗ്രസ് വര്‍ഷങ്ങളായി എന്നെ അപഹസിക്കുകയാണ്. ഈ അപമാനങ്ങളൊന്നും ആദ്യമായല്ല ഞാന്‍ നേരിടുന്നത്. ഒരു വിഭാഗത്തെ അപമാനിക്കുന്നത് കൈ കെട്ടി നോക്കിയിരിക്കാനാകില്ല. എന്നെ കള്ളനെന്നു വിളിക്കുക വഴി ഒരു സമുദായത്തെ മുഴുവന്‍ കോണ്‍ഗ്രസ് അപമാനിച്ചിരിക്കുന്നുവെന്നും മോദി ആരോപിച്ചു.
കേന്ദ്രത്തില്‍ ശക്തമായ ഭരണമാണ് വേണ്ടത്. അതിനു തനിക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ തവണ പൂര്‍ണ്ണ ശക്തിയാണ് നിങ്ങളെനിക്ക് നല്‍കിയത്. ഇക്കുറിയും അങ്ങിനെ തന്നെ വേണം. എങ്കില്‍ മാത്രമേ എനിക്ക് ശക്തമായ തീരുമാനങ്ങളെടുക്കാനാവൂ. എനിക്ക് മാത്രമേ കേന്ദ്രത്തില്‍ ശക്തമായ ഭരണം നടത്താന്‍ കഴിയൂ, എനിക്ക് മാത്രമേ ഇന്ത്യയെ ശക്തമായ രാഷ്ട്രമാക്കി മാറ്റാന്‍ കഴിയൂ- മോദി അവകാശപ്പെട്ടു.
എന്താണ് ഈ കളളന്‍മാര്‍ക്കെല്ലാം മോദിയെന്ന പേര് വന്നതെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവന. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദിയുടെയും ലളിത് മോദിയുടെയും പേരുകള്‍ പരാമര്‍ശിച്ചായിരുന്നു മോദിയെന്ന പേരുള്ളവര്‍ എന്തുകൊണ്ട് കള്ളന്‍മാരായെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ചോദിച്ചത്. എന്നാല്‍, പിന്നാക്ക വിഭാഗങ്ങളോടുള്ള അവഹേളനമാണ് രാഹുലിന്റെ പ്രസ്താവനയെന്ന് ഇന്നലെ മോദി തിരിച്ചടിച്ചു. മഹാരാഷ്ട്രയിലെ സോളാപൂരില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ചില കള്ളന്‍മാരുടെ പേരില്‍ മോദി എന്നുണ്ട്. ലളിത് മോദി, നീരവ് മോദി, നരേന്ദ്രമോദി...! എന്താണ് ഈ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന പേര് ലഭിച്ചത് എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇടുക്കിയിലെ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലിസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചു
Kerala
• 18 days ago
കീം 2025: പരീക്ഷകൾ ഏപ്രിൽ 23 മുതൽ
Kerala
• 18 days ago
വ്യാപാരയുദ്ധത്തിന് തയ്യാറെന്ന് ചൈന; ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് ശക്തമായ മറുപടി
International
• 18 days ago
യുഎഇയിൽ ട്രാഫിക് പിഴകളിൽ നിന്ന് രക്ഷപ്പെടണോ? ഈ കാര്യങ്ങൾ അറിഞ്ഞ് വാഹനമോടിച്ചാൽ മതി
uae
• 18 days ago
സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി കെഎസ്ആർടിസി; ബജറ്റ് ടൂർ പദ്ധതിയിൽ വൻ നേട്ടം
Kerala
• 18 days ago
ഹജ്ജ് തീർത്ഥാടനം: അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 18 days ago
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ വിഷു–ഈസ്റ്റർ ഫെയർ; ഏപ്രിൽ 19 വരെ എല്ലാ താലൂക്കുകളിലും
Kerala
• 18 days ago
യുഎഇ: വാഹനമോടിക്കുമ്പോൾ ഇനി ഒരു കരുതലാവാം; അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് അഴിയും പിഴയും ഉറപ്പ്
uae
• 18 days ago
ആരോപണങ്ങള്‍ക്കിടയിലും സുഡാനെ ചേര്‍ത്തുപിടിച്ച് യുഎഇ; ഒരു ദശകത്തിനിടെ നല്‍കിയത് മൂന്നര ബില്ല്യണ്‍ ഡോളര്‍
uae
• 18 days ago
കൈക്കൂലി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ജീവനക്കാരന് തടവും 30 കോടി പിഴയും ചുമത്തി കുവൈത്ത് കോടതി
Kuwait
• 18 days ago
കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
Kerala
• 19 days ago
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ; തഹാവൂര്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചു, സുരക്ഷ ശക്തം
latest
• 19 days ago
നാല്‍പ്പതു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇലേക്കും തിരിച്ചുമായി എമിറേറ്റ്സ് വഹിച്ചത് 90 മില്ല്യണ്‍ യാത്രക്കാരെ
uae
• 19 days ago
സിദ്ധാര്‍ഥന്റെ ആത്മഹത്യ; കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാര്‍ഥികളെ വെറ്ററിനറി സര്‍വകലാശാല പുറത്താക്കി
Kerala
• 19 days ago
വീണ്ടും വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് വയോധികനില്‍ നിന്ന് 8.80 ലക്ഷം രൂപ തട്ടി
Kerala
• 19 days ago
ബാഗ് വിമാനത്താവളത്തില്‍ മറന്നുവച്ചു, ബാഗിലാകട്ടെ 24 ലക്ഷം രൂപയും പാസ്പോര്‍ട്ടും; അരമണിക്കൂറില്‍ ബാഗ് കണ്ടുപിടിച്ച ദുബൈ പൊലിസിന് സോഷ്യല്‍ മീഡിയയുടെ കയ്യടി
uae
• 19 days ago
അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പ്: സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിച്ചാൽ വിസ നിഷേധിക്കും
International
• 19 days ago
ദളിത് വിദ്യാർത്ഥിനിക്കെതിരെ വിവേചനം; ആർത്തവം കാരണം പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്ത് പരീക്ഷ എഴുതിപ്പിച്ചു
National
• 19 days ago
കാര്‍ മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലിസുകാര്‍ക്ക് വെട്ടേറ്റു
Kerala
• 19 days ago
പ്രണയം വിവാഹത്തിലെത്തിയില്ല; മാവിന് തോപ്പില്‍ 19കാരി ജീവനൊടുക്കി
National
• 19 days ago
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടം; ദുബൈ-ഷാര്‍ജ റോഡ് താല്‍ക്കാലികമായി അടച്ചു
uae
• 19 days ago