HOME
DETAILS

പിണറായി സര്‍ക്കാര്‍ ആരോഗ്യ വകുപ്പിനെ വെന്റിലേറ്ററിലാക്കി: ടി.എന്‍ പ്രതാപന്‍

  
backup
April 29 2017 | 21:04 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97



വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ  ദുര്‍ഭരണം മൂലം കേരളത്തിലെ ആരോഗ്യരംഗം ഗുരതരവസഥയില്‍ വെന്റിലേറ്ററിലായതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡമന്റ് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു. സര്‍ക്കാരിനുള്ള ചികിത്സ നാട്ടുകാര്‍  ചെയ്യേണ്ട സാഹചര്യമാണ് ഉള്ളതന്നും പ്രതാപന്‍ കൂട്ടിചേര്‍ത്തു.  
സാധരണക്കാരായ രോഗികള്‍ക്ക് ചികിത്സ പോലും ലഭിക്കാത്ത സ്ഥിതിയാണ് ഇത് മൂലം നിര്‍ധന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതിക്കേടിലാണന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.
മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജിനോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്നും, വികസനം അട്ടിമറിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ കോളജ് സംരക്ഷണ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് അധ്യക്ഷനായി. അനില്‍ അക്കര എം.എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.
മെഡിക്കല്‍ കോളജില്‍ ഓപ്പേറഷന്‍ തിയ്യറ്റേറുകള്‍, കാത്ത്‌ലാബ്  അടക്കമുള്ള സൗകര്യങ്ങള്‍  മുഖ്യമന്തിക്ക് ഒഴിവില്ലാത്തത് മൂലം ഇതു വരെ തുറന്ന് കൊടുത്തിട്ടില്ല ലിഫ്റ്റുകള്‍, ,ലാബുകള്‍,എക്‌സറേ യൂനിറ്റുകള്‍, സ്‌കാന്‍,എന്നിവ പ്രവര്‍ത്തിക്കാത്ത അവസഥയാണ്. വെള്ളവും വെളിച്ചവും മരുന്നും ഇല്ലെന്നും അനില്‍ അക്കര പറഞ്ഞു.
 പി.എ മാധവന്‍,ജോസഫ് ചാലിശ്ശരി, കെ അജിത്ത് കുമാര്‍,എന്‍.ആര്‍ സതീശന്‍,ജോസ് വള്ളൂര്‍,സുനില്‍ അന്തിക്കാട്,എന്‍.എ സാബു, ജിമ്മി ചൂണ്ടല്‍, പി.എ ശേഖരന്‍, സുനില്‍ ലാലൂര്‍, ജിജോ കുരിയന്‍, കെ.വി ദാസന്‍, ഐ.പി പോള്‍ സംസാരിച്ചു. അത്താണി സെന്ററില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
 വേണുഗോപാലമേനോന്‍, സുരേഷ് അവണുര്‍,ജോണ്‍ ഡാനിയല്‍, എന്‍.ആര്‍ രാധാകൃഷണന്‍, അഡ്വ. ലൈജു എടക്കളത്തൂര്‍, കെ.ബി ജയറാം, ഷാഹിദ റഹ്മാന്‍, ആനിജോര്‍ജ്, വേണു കോലഴി, മണികണ്ഠന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago