സത്യസായി ഗ്രാമം നാടിനു സമര്‍പ്പിച്ചു
രാജപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്കിയ പെരിയയിലെ അഞ്ചേക്കര്‍ സ്ഥലത്ത് ശ്രീ സത്യസായി ഓര്‍ഫനേജ് ടെസ്റ്റിന്റെ ആദ്യ ടൗണ്‍ഷിപ്പ് സത്യസായി ഗ്രാമം കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം നാടിനു സമര്‍പ്പിച്ചു.
ട്രസ്റ്റിന്റെ സായിപ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്കിയ പത്തു സെന്റ് സ്ഥലത്ത് അഞ്ഞൂറ് ചതുരശ്ര അടിയുള്ള 36 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതി, ബഡ്സ് സ്കൂള്‍, ആയൂഷ് ഹോളിസ്റ്റിക്ക് സെന്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് ആംഫി തിയറ്റര്‍ പ്രാര്‍ഥനാ മുറി തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരിയ, എന്മകജെ, കോടോം ബേളൂര്‍ എന്നീ മൂന്നു ടൗണ്‍ഷിപ്പുകളിലായി 108 വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ട്രസ്റ്റ് തയാറാക്കുന്നത്.
ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായി. കെ കുഞ്ഞിരാമന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മടിക്കൈ കമ്മാരന്, ഹക്കീം കുന്നില്‍, അഡ്വ. കെ. മധുസൂദനന്, ദാമോദരന്‍ ആര്‍ക്കിടെക്ട്, നസീര്‍ വെലിയില്, എം.എസ് ഷാജി, കെ.സി ഷിജു, സായിട്രസ്റ്റ് എക്സിക്യുട്ടിവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍, സീനിയര്‍ വൈസ് ചെയര്മാന് കെ ഗോപകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."