HOME
DETAILS
MAL
'എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത വേണം'
backup
April 18 2019 | 05:04 AM
കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ജനുവരി മുതല്‍ ഇതുവരെയായി 43 എച്ച്1 എന്‍1 പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്നു മരണവും സംഭവിച്ചിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ മാത്രം 12 കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ എച്ച്1 എന്‍1 പനിക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.ഇന്‍ഫ്ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് എച്ച്1 എന്‍1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും രോഗം പകരാനുളള സാധ്യതയുണ്ട്. രോഗവ്യാപനം തടയാന്‍ എല്ലാവരും തയാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."