HOME
DETAILS
MAL
ഇന്ദിരാ ജയ്സിങ് സുപ്രിം കോടതിയില്‍
backup
August 10 2020 | 03:08 AM
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലും രാജ്യത്തെ ഹൈക്കോടതികളിലും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പദവി നല്‍കുന്നതിന് 2017ലെ വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്സിങ് സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2019 മാര്‍ച്ചില്‍ 37 അഭിഭാഷകര്‍ക്ക് മുതിര്‍ന്ന അഭിഭാഷക പദവി നല്കി. എന്നാല്‍, പിന്നീട് നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ഇന്ദിരാ ജയ്സിങ് ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന അഭിഭാഷക പദവി നല്കുന്നതില് വിവേചനമുണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇതിനായി മാര്‍ഗരേഖ തയാറാക്കിയത്.
ഇത് നടപ്പാക്കുന്ന കാര്യത്തില്‍ കോടതികള്‍ താല്പര്യമെടുക്കുന്നില്ല. സുപ്രിംകോടതി മാര്‍ഗരേഖപ്രകാരം 2019 ജനുവരി, ജൂലൈ, 2020 ജനുവരി, ജൂലൈ എന്നീ മാസങ്ങളില്‍ ഇതിനായി അപേക്ഷ ക്ഷണിച്ചിരിക്കണം.
അത് നടന്നിട്ടില്ല. യോഗ്യതയുള്ള നിരവധി പേരാണ് പദവി കാത്ത് കഴിയുന്നതെന്നും ഇന്ദിരാ ജയ്സിങ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."