HOME
DETAILS
MAL
നികുതി വെട്ടിച്ചുകടത്താന്‍ ശ്രമിച്ച വാഹനം പിടികൂടി
backup
April 18 2019 | 06:04 AM
മഞ്ചേശ്വരം: പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുകടത്താന്‍ ശ്രമിച്ച ലോറി മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ പിടികൂടി. നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ചായിരുന്നു വാഹനം കടത്താന്‍ ശ്രമിച്ചത്. ഗുജറാത്തില്‍നിന്ന് കോയില്‍ ലോഡുമായി പല ചെക്ക് പോസ്റ്റുകളും കടന്നാണ് ലോറി കേരളത്തിലെത്തിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം. വിജയന്, വി.കെ ദിനേഷ് കുമാര്‍, അസിസ്റ്റന്റ് എം.വി.ഐമാരായ എ.കെ മുസ്തഫ, പി.വി ബിജു, ഇ. ജയറാം, എം.കെ സുനില്‍, ഓഫിസ് അസിസ്റ്റന്റുമാരായ പ്രജിത് കുമാര്‍, ധനരാജ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടികൂടിയത്.
തുടര്‍നടപടികള്‍ക്കായി വാഹനം മഞ്ചേശ്വരം പൊലിസിന് കൈമാറി. കഴിഞ്ഞ ആഴ്ചയും ഇത്തരത്തില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച വാഹനം പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."