തുടര്‍ ദിവസങ്ങളിലുള്ള വൈദ്യുതി മുടക്കം; ബാങ്കിന് മുന്‍പില്‍ നീണ്ടനിര
അഗളി: വേനല്‍ കനത്തതോടെ വൈദ്യുതി മുടക്കം പതിവായതിനാല്‍ ജനങ്ങള്‍ ദുരിതത്തില്‍. വിവിധ ഇടപാടുകള്‍ക്കായി അഗളിയിലെ ബാങ്കുകളെ സമീപിച്ചവര്‍ക്കാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നത്. പെന്‍ഷന്‍ തുക, തൊഴിലുറപ്പ് ഫണ്ട്, വീടു നിര്‍മാണ ധന സഹായം എന്നിവക്കായി രാവിലെ മുതല്‍ ബാങ്കിന് മുന്‍പില്‍ ക്യു നിന്നവരാണ് വൈദ്യുതി മുടക്കം കാരണം വലഞ്ഞത്. വൈദ്യുതി മുടക്കം പതിവായതോടെ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായതാണ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയത്. ബാങ്കിനകത്ത് ജനം നിറഞ്ഞ് കവിഞ്ഞതോടെ വരി റോഡിലേക്ക് നീളുകയായിരുന്നു. തിരക്ക് വര്‍ധിച്ചതോടെ ഷട്ടര്‍ താഴ്ത്തി ജനങ്ങളെ നിയന്ത്രിക്കാന്‍ ബാങ്കുകാരും നിര്‍ബന്ധിതരായി.
ദൂര ദേശത്ത്‌നിന്ന് കനറാ ബാങ്കിനേയും സ്‌റ്റൈറ്റ് ബാങ്കിനെയും ആശ്രയിച്ച ആദിവാസികളടക്കമുള്ള ജനങ്ങള്‍ വെള്ളംപോലും കഴിക്കാതെയാണ് രാവിലെ മുതല്‍ ബാങ്കിന് മുന്നിലെത്തിയിരുന്നത്. വിഷുവിന്റെ അവധി ദിനത്തന് ശേഷമുള്ള രണ്ട് പ്രവര്‍ത്തി ദിനങ്ങളിലും നീണ്ട നിരയായിരുന്നു ബാങ്കിന് മുന്‍പില്‍. പെസഹ വ്യാഴവും ദു:ഖവെള്ളിയുമായതിനാല്‍ തുടര്‍ ദിവസങ്ങളിലും ബാങ്ക് പ്രവര്‍ത്തികാത്തതിനാല്‍ ജനങ്ങള്‍ക്ക് കൂനിന്മേല്‍ കുരു ആയിരിക്കുകയാണ് വൈദ്യുതി മുടക്കം.
കൂടാതെ വൈദ്യുതി മുടക്കം മൂലം ഇതര വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ശീതളപാനീയ വ്യാപാരം ഏറെ നടക്കുന്ന ഉഷ്ണ കാലത്ത് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ്‌ക്രീമടക്കമുള്ള പാനീയങ്ങള്‍ വെള്ളമായി പോകുന്നതിനാല്‍ വലിയ നഷ്ടങ്ങളാണ് വ്യാപാരികള്‍ നേരിടുന്നത്. ഫ്രീസറില്‍ സൂക്ഷിക്കേണ്ട പലമരുന്നുകളും നശിക്കുന്നതും മെഡിക്കല്‍ സ്റ്റോറുകളിലും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."