HOME
DETAILS

ലോ കോളജുകളില്‍ സീറ്റുകള്‍  വെട്ടിക്കുറച്ചതിനെതിരേ വ്യാപക പ്രതിഷേധം

  
backup
August 11 2020 | 04:08 AM

%e0%b4%b2%e0%b5%8b-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d
 
 
തിരുവനന്തപുരം: സംസ്ഥാനത്തെ ലോ കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരേ വ്യാപക പ്രതിഷേധം. സ്വാശ്രയ  കോളജുകളെ സഹായിക്കാനായി സര്‍ക്കാര്‍ കോളജുകളിലെ സീറ്റുകള്‍ ഇല്ലാതാക്കുന്നുവെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ സീറ്റുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
ഈ വര്‍ഷത്തെ എല്‍.എല്‍.ബി പ്രവേശനത്തിനായുള്ള വിജ്ഞാപനത്തിലാണ് സീറ്റുകളുടെ കുറവ് വ്യക്തമാക്കുന്നത്.  സര്‍ക്കാര്‍ കോളജുകളിലെ ത്രിവത്സര എല്‍.എല്‍.ബി സീറ്റുകളുടെ എണ്ണം 100ല്‍ നിന്ന് 60 ആയി കുറഞ്ഞു. പഞ്ചവത്സര കോഴ്‌സ് സീറ്റുകള്‍ 80ല്‍ 60ആയി. ഇതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ആകെ 720 എല്‍.എല്‍.ബി സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 480 സീറ്റുകള്‍ മാത്രം. 240 സീറ്റുകളുടെ  കുറവ്. പക്ഷെ 19 സ്വകാര്യ കോളജുകളിലെ സീറ്റുകളില്‍ ഒരു മാറ്റവുമില്ല.
ഒരു അധ്യാപകന് 60 കുട്ടികളെന്ന ബാര്‍ കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ചാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ സ്വകാര്യ മേഖലയില്‍ കൂടുതല്‍  ബാച്ചുകള്‍ അനുവദിക്കുകയും സര്‍ക്കാര്‍ സീറ്റുകള്‍ തന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതാണ്  സര്‍ക്കാരിനെതിരായ വിമര്‍ശനം. സീറ്റുകള്‍ സംരക്ഷിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത  വിദ്യാഭ്യാസ മന്ത്രിക്കും എസ്.എഫ്.ഐ നിവേദനം നല്‍കി.
ഉറപ്പായ സീറ്റുകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും അന്തിമ തീരുമാനം ഉണ്ടാകുമ്പോള്‍ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുമെന്നും പ്രവേശന പരീക്ഷ കമ്മിഷണര്‍ അറിയിച്ചു. കൂടുതല്‍  സ്വയംഭരണ കോളജുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നേരത്തെ തന്നെ കടുത്ത  വിമര്‍ശനമുയര്‍ന്നിരുന്നു. അതിനെ പിന്നാലെയാണ് ലോ കോളജിലും സ്വകാര്യമേഖലാ പ്രീണനമെന്ന ആക്ഷേപം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago