തെരുവ് നായ പ്രശ്‌നം; യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി
പാലക്കാട്: തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നഗരസഭാ ഗേറ്റില്‍ പൊലിസ് തടഞ്ഞതിന് തുടര്‍ന്ന് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമായതിനെ തുടര്‍ന്ന് പൊലിസ് ലാത്തി വീശി. തെരുവ് നായകളുടെ രൂപം ശരീരത്തില്‍ ആലേഖനം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനെത്തിയത്. നഗരത്തില്‍ രണ്ടായിരം തെരുവ് നായകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥത്തില്‍ നാലായിരത്തിലധിം വരും. മുനിസിപ്പാലിറ്റി ഇപ്പോള്‍ അനുവദിച്ചെന്ന് പറയപ്പെടുന്ന അമ്പതിനായിരം രൂപ ഉപയോഗിച്ച് 40 നായകളെ മാത്രമെ വന്ധീകരിക്കാനാവൂ. ബാക്കി വരുന്ന 3960 നായകളുടെ കാര്യത്തില്‍ എന്താണ് തീരുമാനമെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ചെയര്‍മാന്റെ വാദം പൊള്ളയാണെന്ന് നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ ഭവദാസ് പറഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി. അനില്‍ ബാലന്‍, കെ.എന്‍ സഹീര്‍, ബഷീര്‍ പൂച്ചിറ, രാജേഷ്, എം ഹരിദാസ്, അപ്പായി, മണികണ്ഠന്‍ കെ, അരുണ്‍ പ്രസാദ്, എം നടരാജന്‍, ദീപു, പ്രശോഭ്, റിജേഷ്, ബൈദു, മുഹമ്മദാലി, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ എം മോഹന്‍ബാബു, സുഭാഷ് ബി, പ്രിയ വെങ്കിടേഷ്, കെ ഭാഗ്യം, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."