HOME
DETAILS
MAL
തദ്ദേശ വോട്ടര്‍പട്ടിക: കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഹിയറിങ്
backup
August 11 2020 | 04:08 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ കണ്ടെയ്മെന്റെ് സോണുകളിലെ വോട്ടര്‍മാര്‍ക്കായി ഓണ്‍ലൈന്‍ ഹിയറിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള ഹിയറിങിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് അവ സ്കാന്‍ ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് ഇ മെയില്‍ വഴി അയച്ചാല്‍ മതി. ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വിഡിയോകോള്‍ വഴിയോ ഹിയറിങ് നടത്താം.
പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഫോട്ടോയും പതിച്ച് ഒപ്പിട്ട് പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍ സഹിതം സ്കാന്‍ ചെയ്ത് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് ഇ മെയില്‍ ആയി അയക്കണം. വോട്ടര്‍പട്ടിക സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വിഡിയോ കോള്‍ വഴിയോ ഹിയറിങ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."