അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം വൈകുന്നതായി പരാതി
ഷൊര്‍ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുസമൂഹത്തിന് ഭീഷണിയാകുമ്പോഴും ഇവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്നതിനോ ഇതു വാങ്ങിക്കാന്‍ പോലീസ് അധികൃതരോ തയാറാകാത്തത് കടുത്തഭീഷണി ഉയര്‍ത്തുന്നു.അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാരരംഗമായി തീര്‍ന്ന കേരളവും പാലക്കാട് ജില്ലയുമെല്ലാം ഇവര്‍മൂലമുള്ള ആഭ്യന്തരഭീഷണിയും അനുഭവിച്ചു തുടങ്ങി. കുറഞ്ഞ കൂലി നല്കി കൂടുതല്‍ സമയം പണിയെടുക്കുന്നതിന് ഇവരെ ഉപയോഗിക്കുന്ന രീതി വിവിധമേഖലകളില്‍ വ്യാപകമാണ്. കാര്‍ഷികവൃത്തിക്കുവരെ ഇവരെയാണ് ഇപ്പോള്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. അന്യസംസ്ഥാനക്കാരുടെ അധിനിവേശം വര്‍ധിക്കുമ്പോള്‍ ഇവരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിരവധിയുണ്ടെന്ന് പല കേസുകളിലും വ്യക്തമാക്കപ്പെട്ടിട്ടും ക്രമസമാധാനം മുന്‍നിര്‍ത്തിയുള്ള പരിശോധനകള്‍ നടക്കുന്നില്ല.സംശയകരമായ സാഹചര്യത്തില്‍ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍പോലും വ്യക്തമായ ഒരന്വേഷണവും നടക്കുന്നില്ലെന്നുള്ളതാണ് സത്യം. തൊഴില്‍ നല്കുന്നവര്‍ ഇവരെക്കുറിച്ച് ഒന്നുമറിയാതെയാണ് കൂടെ കൂട്ടുന്നത്.കവര്‍ച്ചയും പിടിച്ചുപറിയും അടക്കം നിരവധി കേസുകളില്‍ ധാരാളം പ്രതികളെ കണ്ടെത്താനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."