HOME
DETAILS
MAL
കവിത
backup
April 30 2017 | 00:04 AM
യുദ്ധം
നീയും
ഞാനുമെന്ന വാക്കും,
നിന്റെയും
എന്റെയുമെന്ന
വേര്‍തിരിക്കലും.
ഒരു യുദ്ധത്തിന്റെ
തുടക്കം കുറിക്കലാണ്.
നീയും, ഞാനും
ഒന്നാണെന്ന
തിരിച്ചറിവ്
സമാധാനത്തിലേക്കുള്ള
തിരിച്ചുപോക്കും.
മഴറ്റൊതി
മഴക്കാറുകണ്ട്
വിഷുപ്പക്ഷി പാടി
മയിലാടി
മഴമാത്രം
ദുഃഖിതയായി
കടലണഞ്ഞു.
ചുടല
ഒരുമരം
ആയിരം വിത്തുതരും
മണ്ണ്
ആയിരം മരംതരും
ഒരു കോടാലി
ആയിരം മരങ്ങളുടെ
ചുടലതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."