ഇ.ഐ.എ ഭേദഗതി കോര്‍പറേറ്റുകളെ സഹായിക്കാന്‍: ഇ.ടി
മലപ്പുറം: പരിസ്ഥിതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് ഭേദഗതി വരുത്തുന്നത് കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും ഇതുമൂലം പ്രകൃതി ചൂഷണം വര്‍ധിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
നിരന്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ശക്തമായ ചട്ടങ്ങള്‍ നിലവിലുള്ളപ്പോള്‍ തന്നെ അനധികൃത കൈയേറ്റങ്ങളും ഖനനങ്ങളും നടക്കുന്ന ഇക്കാലത്ത് ഭേദഗതി പാസാക്കുന്നതോടെ സംരക്ഷിത വനമേഖലകളിലും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ഖനാനുമതി നല്കാന് കഴിയും.
ഭൂസംരക്ഷണ നിയമങ്ങളെയും ആദിവാസി വനാവകാശ നിയമത്തെയും ഇത് ബാധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തെ പോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."