ഇമാനെ മുംബൈയില്‍ നിന്ന് മാറ്റുന്നത് അപകടകരമെന്ന് ഡോക്ടര്‍
മുംബൈ: ശരീര ഭാരം കുറയ്ക്കാന്‍ മുംബൈയില്‍ ചികിത്സക്കെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹ്മദിനെ യു.എ.ഇയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍. ഇമാനെ മാറ്റാനുള്ള തീരുമാനം തെറ്റാണെന്ന് യുവതിയെ ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാല പറഞ്ഞു.
ഇമാനെ നടത്തിക്കുന്ന കാര്യം ഉറപ്പ് നല്‍കാനാന്‍ കഴിയില്ലെന്ന് എന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഡോക്ടറെന്ന നിലയില്‍ യുവതിയുടെ ഭാരം ഞാന്‍ കുറച്ചു. അത് തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. യുവതിയുടെ ഭാരം പെട്ടെന്ന് കുറഞ്ഞ കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യയിലേക്ക് കിടക്കയില്‍ കൊണ്ടുവന്ന ഇമാനെ കസേരയില്‍ ഇരുത്തി തിരികെ അയക്കാമെന്ന് ഞാന്‍ കുടുംബത്തോട് പറഞ്ഞിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. മുംബൈയില്‍ നിന്നും യു.എ.ഇയിലേക്ക് മാറ്റാനുള്ള കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍ ഇമാനെ ഞങ്ങള്‍ ഡിസ്ചാര്‍ജ് ചെയ്യില്ല. അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ യു.എ.ഇയിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അവരെപ്പോഴാണ് ഇമാനെ ഇവിടെ നിന്ന് കൊണ്ടു പോവുകയെന്ന് അറിയില്ലെന്നും ഡോ. ലക്ഡാവാല പ്രതികരിച്ചു.
യുവതിയെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. സെയ്ഫി ആശുപത്രിയില്‍ ഇമാന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരി ഷൈമ സലീം ആരോപിച്ചിരുന്നു. ഭാരം കുറഞ്ഞെന്ന ഡോക്ടര്‍മാരുടെ അവകാശം നുണയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ അവകാശവാദമെന്നും ഷൈമ ആരോപിക്കുകയുണ്ടായി.
മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ചികിത്സക്കെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ ആയിരുന്നു ഇമാന്‍. 500 കിലോഗ്രാം ആയിരുന്നു ഇമാന്റെ ഭാരം. ഇതിപ്പോള്‍ 176.6 കിലോഗ്രാം ആയി കുറഞ്ഞു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയിലേക്കാണ് ഇമാനെ മാറ്റുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."