കുടിവെള്ള പദ്ധതി വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ആലത്തൂര്‍: തരൂര്‍ പഞ്ചായത്തിലെ രണ്ടാം വില്ലേജിലേക്കുള്ള കുടിവെള്ള പദ്ധതി വിപുലീകരണ പ്രവൃത്തി നൊച്ചൂര്‍ യു.പി സ്‌കൂളില്‍ വെച്ച് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വാസു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ വത്സലകുമാരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് രാജേഷ്, റംലത്ത് പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ സ്വാഗതവും അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എസ് രാജേഷ് നന്ദി യും പറഞ്ഞു.
സംസ്ഥാന വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ 70 ലക്ഷം രൂപ ചിലവില്‍ തോലനൂര്‍ മുതല്‍ അത്തിപ്പൊറ്റവരെ 5500 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുക. 9300 ലധികം ജനങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.
പ്രതിദിനം 75 ലക്ഷം ലിറ്റര്‍ ഉത്പാദന ശേഷിയുള്ള കുത്തനൂര്‍ പെരിങ്ങോട്ടു കുറിശ്ശി മണിമല സമഗ്ര കുടിവെള്ള പദ്ധതിയില്‍ 50 ലക്ഷം ലിറ്റര്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
ഈ ഉത്പാദന ശേഷി കൂടി പ്രയോജനപ്പെടുത്തിയാണ് വരള്‍ച്ചബാധിത പ്രദേശമായ തരൂര്‍ രണ്ടു വില്ലേജിലേക്ക് കുടിവെള്ളം എത്തിക്കുക. വരള്‍ച്ച പരിഗണിച്ച് 20 ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."