മണ്ണാര്‍ക്കാട്-ഊട്ടി അന്തര്‍സംസ്ഥാന ടൂറിസംപാത വേണമെന്ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ഊട്ടി അന്തര്‍സംസ്ഥാന ടൂറിസംപാത വേണമെന്ന ആവശ്യം ശക്തമാകുന്നു. മണ്ണാര്‍ക്കാട് കെ.എസ്.ആര്.ടിസിഡിപ്പോയില്നിന്ന് ഊട്ടിയിലേക്ക് ബസ് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം.
ഏറെ പ്രാധാന്യം നിറഞ്ഞ മണ്ണാര്‍ക്കാട്-മേട്ടുപ്പാളയം കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് ഊട്ടിയിലേക്കും സര്‍വീസ് ആരംഭിക്കണമെന്നതിനു പ്രാധാന്യമേറുന്നത്.
ഇതുവഴി ടൂറിസംപാത തുടങ്ങുകയാണെങ്കില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി, ആനക്കട്ടി എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ടൂറിസം വികസനം സാധ്യമാകും.
മണ്ണാര്‍ക്കാടുനിന്നും പുതൂര്‍, മുള്ളി, മഞ്ചൂര്‍ വഴി ഊട്ടിയിലേക്കും കുന്നൂര് വഴി ഊട്ടിയിലേക്കും സര്‍വീസ് തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്.
ഇത്തരത്തില്‍ സര്‍വീസ് ആരംഭിച്ചാല്‍ മലയോര മേഖലയുടെ സമഗ്രവികസന സാധ്യമാകും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതും പൂതൂര്‍ പഞ്ചായത്തിലൂടെയുള്ള ഊട്ടി-മുള്ളിപാതയ്ക്കാണ് ഏറെ സാധ്യത. മണ്ണാര്‍ക്കാടുനിന്നും 110 കിലോമീറ്റര്‍ താണ്ടി ഊട്ടിയില്‍ എത്താമെന്നതാണ് ഈ പാതയുടെ പ്രത്യേകത.
മേട്ടുപ്പാളയം പാതയെ അപേക്ഷിച്ച് മുള്ളിപാത ഏറെ തിരക്ക് കുറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥമൂലം പുറംലോകം അറിയാതെ കിടക്കുകയാണ് ഈ പാത.
അട്ടപ്പാടിച്ചുരം വഴി-പുതൂര്‍ താവളം, കുന്ത വഴി ഊട്ടിയിലെത്താനാകും.
ഇതോടെ പ്രദേശത്ത് വികസനവും എത്തിനോക്കും. സംസ്ഥാന അതിര്‍ത്തി പിന്നിട്ടാല്‍ ഇവിടെനിന്നും ആധുനിക രീതിയിലുള്ള റോഡാണ് ഊട്ടിയിലേക്കു നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."