അറബി ഭാഷ പഠിക്കാനുള്ള അനുമതി പിന്‍വലിച്ചു: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
പട്ടാമ്പി: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ രണ്ടാം ഉപഭാഷക്കു പകരം അറബി ഭാഷ പഠിപ്പിക്കാനുള്ള അനുമതി ഇടതു സര്‍ക്കാര്‍ പിന്‍വലിച്ചതിനാല്‍ പഠിതാക്കള്‍ ആശങ്കയില്‍. 2015 ആഗസ്റ്റ് നാലിന് 21123ി ഒ്2013 എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേകാനുമതിയാണ് 2016 ജൂലായ് ഏഴിന് ഇറക്കിയ സര്‍ക്കുലറില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പിന്‍വലിച്ചത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ ക്ലാസുകളില്‍ രണ്ടാം ഉപഭാഷയ്ക്ക് പകരം അറബി ഭാഷ എടുത്ത് പഠിക്കാന്‍ നല്‍കിയ അവസരമാണ് ഇതുമൂലം നിഷേധിക്കപ്പെട്ടത്. എന്നാല്‍ പല സ്‌കൂളിലും രണ്ടാം ഉപഭാഷ ഹിന്ദിയോ ഉറുദുവോ ആണ്.
ഉന്നത പഠനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അഭിരുചിയില്ലാത്ത വിഷയങ്ങളും ഭാഷകളും അടിച്ചേല്‍പ്പിച്ചാല്‍ പഠിതാക്കളുടെ നിലവാരത്തെ ബാധിക്കുകയും വിജയ ശതമാനം തകിടം മറിയുകയും ചെയ്യും. അധ്യാപനത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയ ഉപഭാഷയല്ലാതെ മറ്റൊരു ഉപഭാഷയും പഠിക്കാന്‍ വിദ്യാര്‍ഥികളെ ചേര്‍ക്കെരുതെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അറബി ഭാഷ എടുക്കാതെ മറ്റു ഇഷ്ടമില്ലാത്ത ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് കുട്ടികള്‍ കൂടുതല്‍ ഉള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഈ പിന്നോക്കംപാച്ചില്‍ സ്വകാര്യ മേഖലയെ സഹായിക്കാനാണെന്നാണ് പുതിയ ആരോപണം.
അതല്ലാ സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ അറബി അധ്യാപകരെ നിയമിക്കതിരിക്കാനുള്ള അടവു നയമാണെന്നും പറയപ്പെടുന്നു. എന്നാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയ ഈ തലതിരിഞ്ഞ നയം പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷ പഠിക്കാനവസരം നല്‍കണമെന്ന് രക്ഷിതാക്കളും പഠിതാക്കളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."